ന്യൂദല്‍ഹി: സിബിഎസ്സി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തെക്കൻ മേഖലയിൽ 97.60 ശതമാനം വിജയവുമായി തിരുവനന്തപുരം ഒന്നാമതെത്തി. ചെന്നൈ റീജിയണിൽ 92.63 ശതമാനമാണ് വിജയം. ആകെ വിജയശതമാനം 83.05 ശതമാനമാണ്. കഴിഞ്ഞ വർഷം 82 ശതമാനമായിരുന്നു.
ആൺകുട്ടികളെ ബഹുദൂരം പിന്നിലാക്കി പെൺകുട്ടികൾ പതിവ് ആവർത്തിച്ചു. പെൺകുട്ടികളുടെ വിജയശതമാനം 88.58ഉം ആൺകുട്ടികളുടേത് 78.85 ശതമാനവുമാണ്. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും. കൂടാതെ മൊബൈല്‍ ആപ്പ് വഴിയും ഫലം ലഭിക്കും.
സ്കൂളുകള്‍ക്ക് അവര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ ഫലം ലഭിക്കും. ഇത്തവണ ഡിജിറ്റില്‍ മാര്‍ക്ക് ഷീറ്റുകള്‍ ലഭ്യമാകുന്നതിനുള്ള സൗകര്യവും സിബിഎസ്സി ഒരുക്കിയിട്ടുണ്ട്. പത്തര ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: