ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ബുദ്ധ പൂർണിമയുടെ ആശംസകൾ നേർന്നു. ഭഗവാൻ ബുദ്ധൻ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് മഹത്തായ സംസ്കാരം പകർന്നു നൽകിയ മഹാത്മാവണെന്ന് അദ്ദേഹം പറഞ്ഞു.
‘ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മികച്ച രീതിയിൽ നയിക്കാൻ ബുദ്ധദേവന്റെ സാരോപദേശങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം കാരുണ്യം, അറിവ്, സമാധാനം എന്നീ സമസ്യകളുടെ പൂർണ്ണ രൂപമാണ്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഇനിയും ഒരുപാട് ജനങ്ങൾക്ക് നന്മ നൽകാൻ സാധിക്കട്ടെ’ പ്രധാനമന്ത്രി ട്വിറ്ററിൽ രേഖപ്പെടുത്തി.
പ്രധാനമന്ത്രിക്കു പുറമെ ഭാരതത്തിന്റെ പ്രസിഡന്റ് പ്രണബ് മുഖർജിയും ബുദ്ധ പൂർണിമയുടെ ആശംസകൾ നേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: