മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മോദി പങ്കെടുക്കും

Saturday 21 May 2016 3:00 pm IST

ന്യൂദൽഹി: വത്തിക്കാനിൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ചടങ്ങിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി തൽപര്യമറിയച്ചെന്നാണ് അറിയാൻ കഴിയുന്ന വിവരം. തുടർന്ന് ഭാരതത്തിൽ നിന്നുമുള്ള പ്രതിനിധി സംഘത്തെ നയിക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചതായി കാത്തലിക് ബിഷപ്സ് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഭാരതം സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പയെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ക്ഷണിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞതായി സിബിസിഐ ഭാരവാഹികൾ അറിയിച്ചു. വത്തിക്കാനുമായി ബന്ധപ്പെട്ടശേഷം മാർപാപ്പയുടെ ഭാരത സന്ദർശനത്തിന്റെ വിശദാംശങ്ങൾ തീരുമാനിക്കാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിനു നിർദേശം നൽകിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.