തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി ബിജെപി നേതാവ് ഒ.രാജഗോപാല്‍ എകെജി സെന്ററിലെത്തി. വൈകിട്ട് നാല് മണിയോടെ എത്തിയ രാജഗോപാലിനെ പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എം.വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പിണറായിക്ക് പൂച്ചെണ്ട് സമ്മാനിച്ച രാജഗോപാല്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നേതാക്കള്‍ സൗഹൃദം പങ്കിട്ടു. തന്റേത് സൗഹൃദ സന്ദർശനമായിരുന്നെന്ന് രാജഗോപാൽ പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് സമാധാനന്തരീക്ഷം പുലരുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പിണറായിയോട് പറഞ്ഞതായി രാജഗോപാൽ വെളിപ്പെടുത്തി.
അക്രമം ആരു നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: