സേനാധിപന്മാരുടെ അന്ത്യം

Saturday 21 May 2016 7:00 pm IST

രാത്രിയില്‍ ലങ്കയെ ആക്രമിച്ചുകൊണ്ടിരിക്കുന്ന വാനരപ്പടയെ നേരിടാന്‍ രാവണന്‍ കുംഭകര്‍ണപുത്രന്മാരായ കുംഭ നികുംഭമാന്മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ രാക്ഷസസേനാപതികളേയും നിയോഗിച്ചു. പിന്നെ കടുത്തപോരു നടന്നു. വാനരന്മാരുടെ ആര്‍പ്പുവിളികളും രാക്ഷസന്മാരുടെ നിലവിളിയും രാമന്റെ ഞാണൊലിയും പത്തുദിക്കിലും വ്യാപിച്ചു. രാമന്റെ അസ്ത്രപ്രയോഗത്തില്‍ വന്‍ശിഖിരംപോലുള്ള ലങ്കാനഗരത്തിന്റെ ഗോപുരം തകര്‍ന്നുവീണു. ഓരോ രാക്ഷസസേനാനായകന്മാരായി കൊല്ലപ്പെട്ടു. കമ്പനന്‍ അംഗദന്റെ ഗദാപ്രഹരത്താല്‍ കൊല്ലപ്പെട്ടു. തുടര്‍ന്നെത്തിയ പ്രകമ്പനനും അതേഗതിവന്നു. അപ്പോള്‍ ശോണിതാക്ഷന്‍ വന്നെതിരിട്ടു. അംഗദന് അല്പം ക്ഷീണം കണ്ടപ്പോള്‍ മൈന്ദനും ദ്വിവിധനും സഹായത്തിനെത്തി. ശോണിതാക്ഷന്റെ രഥം അംഗദന്‍ തകര്‍ത്തു. വാളുമായിവന്ന അവന്റെ വാള്‍ പിടിച്ചുവാങ്ങി അതുകൊണ്ടുതന്നെ വെട്ടിവീഴ്ത്തി. പിന്നെവന്ന പ്രജംഘനന്‍ അംഗദനെ ഇടിച്ചുവീഴ്ത്തിയെങ്കിലും അല്പനിമിഷങ്ങള്‍ക്കകം എണീറ്റ് അവനെയും വെട്ടിക്കൊന്നു. ആ സമയത്ത് യൂപാക്ഷന്‍ പാഞ്ഞെത്തി. മഹാവീരനായ അവര്‍ കടുത്ത യുദ്ധം ചെയ്‌തെങ്കിലും മൈന്ദന്‍ അവനെ തള്ളിയിട്ട് അടിച്ചുകൊന്ന് ചവിട്ടിത്തേച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.