പ്ലസ്‌വണ്‍ പ്രവേശനം : വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു

Saturday 21 May 2016 8:21 pm IST

പുല്‍പ്പളളി : ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ താളപ്പിഴ മൂലം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ കഴിയാതെ കുട്ടികളും രക്ഷിതാക്കളും നെട്ടോട്ടമോടുന്നു. കമ്പ്യൂട്ടറില്‍ അപേക്ഷ പൂരിപ്പിക്കാന്‍ പോലും കഴിയാതെ നെറ്റ് സംവിധാനം തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. മെയ് 20 മുതല്‍ അപേക്ഷ സമര്‍പ്പിക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ ദിവസം ബന്ധപ്പെട്ട സൈറ്റ് പ്രവര്‍ത്തനം പോലും തുടങ്ങിയില്ല. ഇന്നലെവരെയും ഈ സാങ്കേതിക തകരാറുകള്‍ തുടരുകയായിരുന്നു. വിദ്യാലയങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കഫേകളിലുമായി പരക്കം പായുകയാണ് അപേക്ഷകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.