ജയലളിത തിങ്കളാഴ്ചയും സോനോവാള്‍ ചൊവ്വാഴ്ചയും സത്യപ്രതിജ്ഞ ചെയ്യും

Saturday 21 May 2016 8:39 pm IST

ന്യൂദല്‍ഹി: ആസാമില്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സര്‍ബാനന്ദ് സോനോവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൊവ്വാഴ്ച സ്ഥാനമേല്‍ക്കും. സോനോവാള്‍ ഉടന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും അടക്കം നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് നടക്കുന്ന പരിപാടിയില്‍ ഗവര്‍ണ്ണര്‍ പി. ബി. ആചാര്യ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സോനോവാളിന് ഒപ്പം 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഗുവാഹതി വെറ്ററിനറി കോളേജ് ഗ്രൗണ്ടിലാകും ആസാമിലെ ആദ്യ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ഇന്ന് ചേരുന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗം സോനോവാളിനെ നേതാവായി തെരഞ്ഞെടുക്കും. 23ന് സഖ്യകക്ഷികളുടെ യോഗം ചേരും.126 അംഗ സഭയില്‍ ബിജെപിക്ക് 60ഉം സഖ്യകക്ഷികളായ എജിപിക്ക് 14ഉം ബിപിഎഫിന് 12 സീറ്റുമാണ് ഉള്ളത്. മൊത്തം 86 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ഉള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത 23ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. 32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്.അഴിമതിക്കേസില്‍ നിന്ന് കുറ്റവിമുക്തയായ ശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത അതേ ദിനമാണ് ജയലളിത ഇൗ സത്യപ്രതിജ്ഞയ്ക്കും തെരഞെരഞടുത്തിരിക്കുന്നത്. ഇന്നലെ ജയലളിത ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.