കൊച്ചി: ജിഷ വധം സംബന്ധിച്ച അന്വേഷണം സഹ പാഠികളിലേക്ക് നീങ്ങുന്നു. ലോ കോളേജിലെ 4 സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. ഇവരെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. കൂടാതെ ഇവരുടെ ഡിഎന്‍എ പരിശോധന നടത്താനും അന്വേഷണം സംഘം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദം ലഭിച്ചാല്‍ ഉടനെ ഇവരെ ചോദ്യം ചെയ്യും. ഇപ്പോള്‍ ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ലോ കോളേജിലെ 35 ഓളം വിദ്യാര്‍ത്ഥികളെ ഇതുവരെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 4 പേരെ ചോദ്യം ചെയ്യുന്നത്. 25 ദിവസമായിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും ലഭിക്കാത്തത് പോലീസിന് നാണക്കേടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: