ന്യൂദല്‍ഹി: ആം ആദ്മിയുടെ രണ്ട് എംപിമാര്‍ രാജിക്ക് തയ്യാറെടുക്കുന്നു. പഞ്ചാബിലെ എംപിമാരായ ഹരീന്ദര്‍ സിങ്ങ് ഖല്‍സയും ധര്‍മവീര ഗാന്ധിയുമാണ് രാജിക്ക് ഒരുങ്ങുന്നത്. നാല് എംപിമാരാണ് ആപ്പിന് പഞ്ചാബില്നിന്നുമുള്ളത്. പുറത്ത് പോയി പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.എട്ടുമാസങ്ങള്ക്കകം പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിയെ ആപ്പിലാക്കി പുതിയ തീരുമാനത്തിലേക്ക് കടക്കുന്നത്.
ലോകസഭാംഗത്വം രാജി വയ്ക്കുന്നതില്‍ യാതൊരു ദുഖവുമില്ലെന്നും ദല്‍ഹിയിലെ പ്രവര്‍ത്തകരെ വില കുറച്ചാണ് പാര്‍ട്ടി കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറ്റു പാര്‍ട്ടികള്‍ ചെയ്യുന്ന പോലെ തന്നെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടി നേതൃത്വത്തിന് നേരെ ഇരുവരും ഉന്നയിച്ചിരിക്കുന്നത്. ആപ്പ് പഞ്ചാബില്‍ കനത്ത പോരാട്ടത്തിനൊരുങ്ങിയിരിക്കുമ്പോളാണ് രാജിയുമായി സംസ്ഥാനത്തെ നേതാക്കള്‍. കഴിഞ്ഞവര്‍ഷം മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷനും പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് പുറത്ത് പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: