പാഠം ഒന്ന് സ്‌കൂള്‍ബാഗ് വേണം . . .

Saturday 21 May 2016 9:23 pm IST

ആലപ്പുഴ നഗരത്തിലെ ബാഗുവിപണി

ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ഒഴിഞ്ഞു. ഇനി സ്‌കൂള്‍ വിപണിയുടെ നാളുകള്‍. കഴിഞ്ഞ രണ്ടാഴ്ചയായി മന്ദഗതിയിലായിരുന്ന വിപണിയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉത്സാഹത്തിലായത്. പ്രീപ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഇത്തവണ സ്‌കൂള്‍ വിപണി സജ്ജമായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ബുക്ക്, പെന്‍സില്‍, ബാഗ്, ചെരുപ്പ്, ഷൂസ്, ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, ടിഫിന്‍ ബോക്‌സ് തുടങ്ങിയവയെല്ലാം കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടതു വാങ്ങാന്‍ രാവിലെ കടകള്‍ തുറക്കുംമുമ്പേതന്നെ വാങ്ങാന്‍ രക്ഷിതാക്കള്‍ എത്തുന്നതായി കടക്കാര്‍ പറയുന്നു.
വിപണന സാദ്ധ്യത മുന്നില്‍കണ്ട് വിവിധ കമ്പനികളുടെ പുതിയ മോഡലുകളും കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച തരത്തിലുള്ള ഉത്പന്നങ്ങളാണ് വിപണിയിലിറങ്ങയിരിക്കുന്നത്. ബഹുവര്‍ണചിത്രങ്ങളടക്കം സ്‌പൈഡര്‍മാന്‍, അംഗ്രീബോക്‌സ്, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തുടങ്ങി ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ അടങ്ങിയ ബാഗുകളും വിപണിയിലുണ്ട്.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള സാമഗ്രികളാണ് വിപണിയിലേത്. 175 രൂപ മുതല്‍ 2,500 രൂപ വരെയുള്ള സ്‌കൂള്‍ ബാഗുകള്‍, 140 മുതല്‍ 1000 വരെയുള്ള ഷൂസുകള്‍, 250 മുതല്‍ 1500 വരെയുള്ള ടിഫിന്‍ കാരിയറുകല്‍, 70 മുതല്‍ 600 വരെയുള്ള വാട്ടര്‍ ബോട്ടിലുകള്‍, 50 മുതലുള്ള പെന്‍സില്‍ ബോക്‌സുകള്‍, വിവിധ തരം കുടകള്‍, തൊപ്പികള്‍, റെയിന്‍കോട്ടുകള്‍ എന്നിവ വിപണി കീഴടക്കി.
സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്‌കൂള്‍ സാമഗ്രികള്‍ വിപണിയില്‍ എത്തിക്കാന്‍ കച്ചവടക്കാരും അത് വാങ്ങാന്‍ രക്ഷിതാക്കളും മത്സരിക്കുന്ന കാഴ്ചയാണ് ഇന്നത്ത വിപണിയില്‍ കാണുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.