ആലപ്പുഴ: കേരളത്തിലെ കള്ളുചെത്തു വ്യവസായത്തെ സംരക്ഷിക്കണമെന്ന് കേരള മദ്യ വ്യവസായ മസ്ദൂര്‍ സംഘം (ബിഎംഎസ്) ആവശ്യപ്പെട്ടു. മദ്യവ്യവസായ മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം കേരളാ പ്രദേശ് ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) ജനറല്‍ സെക്രട്ടറി ബി. രാജശേഖരന് ഉദ്ഘാടനം ചെയ്തു.
അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ ടോഡി ബോര്‍ഡ് രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. സദാശിവന് പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എന്‍. വേണുഗോപാല്‍, സി. ഗോപകുമാര്‍, ജി. ചന്ദ്രമോഹനന്, കെ.ജി. ഷാജി, കെ.പി. സിനീഷ്, എം.കെ. സിനുരാജ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ. സദാശിവന്‍പിള്ള (പ്രസിഡന്റ്), എന്‍. വേണുഗോപാല്‍, പി.കെ. ബേബിച്ചന്, പ്രസന്നന്കരുവാറ്റ (വൈസ് പ്രസിഡന്റുമാര്‍), കെ. കൃഷ്ണന് കുട്ടി (ജന. സെക്രട്ടറി), പി.ഡി. സജി, കെ.ജി. ഷാജി, അശോകന് (സെക്രട്ടറിമാര്‍), ജി. ചന്ദ്രമോഹനന് (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: