ഒസ്ട്രാവ: 100 മീറ്ററില്‍ തനിക്കെതിരാളിയില്ലെന്ന് ഉസൈന്‍ ബോള്‍ട്ട് വീണ്ടും തെളിയിച്ചു. റിയൊ ഒളിംപിക്സിലെ എതിരാളികള്‍ക്കു മുന്നറിയിപ്പു നല്കി ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയില്‍ ഗോള്‍ഡണ്‍ സ്പൈക്ക് മീറ്റില്‍ 100 മീറ്റര്‍ 9.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞു ബോള്‍ട്ട്.
പതുക്കെ തുടങ്ങി കുതിച്ചുപാഞ്ഞ ജമൈക്കന്‍ ഈ സീസണിലെ മികച്ച സമയവും കുറിച്ചു. ബാര്‍ബഡോസിന്റെ റാമണ്‍ ഗിറ്റണ്സ് (10.21) വെള്ളിയും ഇറാന്റെ ഹസന് ടഫ്റ്റിയാന് (10.25) വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: