ബറേലി: ഗോമൂത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ ദര്‍ഗ അല ഹസ്രത് ഫത്വ പുറപ്പെടുവിച്ചു. ഗോമൂത്രം അടങ്ങിയിട്ടുള്ള കമ്പനി ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാമോയെന്ന് ബറേലി സ്വദേശി ബക്തിയാര്‍ ഖാന് അടുത്തിടെ ദര്‍ഗ അലി ഹസ്രത്തിനോട് ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോമൂത്രം ഉപയോഗിച്ച് നിര്‍മ്മാണം നടത്തുന്ന ഒരു ഉത്പ്പന്നങ്ങളും ശരിയത്ത് പ്രകാരം ഉപയോഗിക്കാന്‍ പാടില്ലെന്ന് ഫത്വ പുറത്തിറക്കിയത്.
ഇതുപ്രകാരം ഗോമൂത്രത്തിന്റെ അംശം അടങ്ങിയിട്ടുള്ള പദാര്‍ത്ഥങ്ങള്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ശരീരത്തില്‍ തേയ്ക്കുകയോ ചെയ്യരുതെന്ന് മര്‍കസി ദാറുല്‍ ഇസ്ത ഇമാം മുഫ്തി മുസാഫര്‍, സഹായി മുഫ്തി കൗശല്‍ അലി റസ്വി എന്നിവര്‍ പുറത്തിറക്കിയ ഫത്വയില് പറയുന്നുണ്ട്. ശരിയത്ത് പ്രകാരം പശുവിന്റെ അംശമുള്ള വസ്തുക്കള്‍ മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
ഗോമൂത്രം അപവിത്രമാണെന്നാണ് ഈ നിയമങ്ങളില്‍ പറയുന്നത്. അതിനാല്‍ മുസ്ലിങ്ങള്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ മരുന്ന് ആയാല്‍ പോലും വാങ്ങി കഴിക്കുന്നതിനും, കുടിക്കുന്നതിനും, ശരീരത്തില്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ശരിയത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: