ശ്രീനഗറില്‍ നിരോധനാജ്ഞ

Saturday 21 May 2016 9:50 pm IST

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. വിഘടനവാദി നേതാവ് മിര്‍വെയ്‌സ് ഫറൂഖിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് വിഘടനവാദികള്‍ റാലി സംഘടിപ്പിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ. മിര്‍വയിസ് ഉമര്‍ ഫറൂഖ്, സെയ്ദ് അലി ഗിലാനി, മുഹമ്മദ് യാസിന്‍ മാലിക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. അതേസമയം, മിര്‍വെയിസ് ഫറൂഖിന്റെ മകന്‍ മിര്‍വൈസ് ഉമര്‍ ഫറൂഖ് വീട്ടുതടങ്കലില്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഖന്യാര്‍, നൗഹട്ട, എം. ആര്‍. ഗുഞ്ച്, റെയ്‌നവരി, സഫ കഡല്‍, മൈസുമ, നാഗീന്‍ എന്നീ സ്‌റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. 1990 മെയ് 21നാണ് വിഘടനവാദി നേതാവ് മിര്‍വെയ്‌സ് ഫറൂഖ് കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.