21 ബൂത്തുകളില്‍ നൂറില്‍ താഴെ വോട്ട്; രണ്ട് ബൂത്തുകളില്‍ വോട്ട് അമ്പതില്‍ താഴെ

Saturday 21 May 2016 10:08 pm IST

ഇടുക്കി: തൊടുപുഴയില്‍ പി.ജെ ജോസഫിന് ഇടതുപക്ഷം വോട്ട് വില്‍പ്പന നടത്തിയെന്നതിന് ഉത്തമ ഉദാഹരണമാണ് ബൂത്ത് തിരിച്ചുള്ള വോട്ട് വിഹിതത്തില്‍ നിന്നും വ്യക്തമാകുന്നത്. 21 ബൂത്തുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി റോയി വാരികാടിന് ലഭിച്ചത്് നൂറില്‍ താഴെ വോട്ടുകളാണ്. പുറപ്പുഴ പഞ്ചായത്തിലെ 116-ാം നമ്പര്‍ ബൂത്തില്‍ ലഭിച്ചത് 45 വോട്ടുകള്‍ മാത്രമാണ്. മുട്ടം പഞ്ചായത്തിലെ 135-ാം നമ്പര്‍ ബൂത്തില്‍ 34 വോട്ടാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. കുമാരമംഗലം പഞ്ചായത്തിലെ 9, 12 എന്നീ ബൂത്തുകളില്‍ 72, 79 എന്നിങ്ങനെയാണ് വോട്ട് . കോടിക്കുളം പഞ്ചായത്തിലെ 17, 21 എന്നീ ബൂത്തുകളില്‍ 87, 64 വോട്ടുകളാണ് ലഭിച്ചത്. കരിങ്കുന്നം പഞ്ചായത്തിലെ 43-ാം നമ്പര്‍ ബൂത്തില്‍ 72 വോട്ടാണ് റോയിക്ക് ലഭിച്ചത്. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 84,88,89,90,91 എന്നീ ബൂത്തുകളില്‍ 92,68,74,68,58 എന്നിങ്ങനെയാണ് വോട്ട് നില. മണക്കാട് പഞ്ചായത്തിലെ 99,109 എന്നീ ബൂത്തകളില്‍ 70,81 എന്നിങ്ങനെയാണ് വോട്ടുകള്‍.പുറപ്പുഴ പഞ്ചായത്തില്‍115-ാം ബൂത്തില്‍ 65,117-ാം ബൂത്തില്‍ 96, 121-ാം നമ്പര്‍ ബൂത്തില്‍ 64 എന്നീ വോട്ടുകളേ ലഭിച്ചുള്ളൂ. കരിങ്കുന്നം പഞ്ചായത്തിലെ 130-ാം നമ്പര്‍ ബൂത്തില്‍ 60 വോട്ടാണ് ലഭിച്ചത്. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 164-ാം നമ്പര്‍ ബൂത്തില്‍ 80 വോട്ടും വെള്ളിയാമറ്റം പഞ്ചായത്തിലെ 117,181 എന്നീ ബൂത്തുകളില്‍ 88,79 എന്നിങ്ങനെയാണ് വോട്ട് നില. സിപിഎമ്മിന്റെ സീറ്റില്‍ ഇടത്് സ്വതന്ത്രന്‍ ദയനീയമായ തോല്‍വിയേറ്റ് വാങ്ങിയതില്‍ പ്രതി സ്ഥാനത്ത് തൊടുപുഴ ഏരിയ കമ്മറ്റി ഭാരവാഹികളാണ്. സംസ്ഥാന കമ്മിറ്റിയാണ് ഇടത് സ്വതന്ത്രനായി റോയി വാരികാടിനെ നിശ്ചയിച്ചതെന്ന മറുവാദമാണ് തൊടുപുഴ ഏരിയ കമ്മറ്റിക്കുള്ളത്. വിഭാഗീയത നിലനില്‍ക്കുന്ന തൊടുപുഴ ഏരിയ കമ്മറ്റി ഇലക്ഷന്‍ അവലോകനം പോലും നടത്താന്‍ ധൈര്യപ്പെട്ടിട്ടില്ല. തൊടുപുഴയിലെ ദയനീയ പരാജയം ഇടക്കാലത്ത് ശമിച്ച് നിന്ന പാര്‍ട്ടിയിലെ വിഭാഗീയത ശക്തമാക്കാന്‍ കാരണമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.