ബിഡിജെഎസ് മുന്നേറിയത് അരനൂറ്റാണ്ട് പ്രായമുള്ള പാര്‍ട്ടികള്‍ക്കൊപ്പം: തുഷാര്‍

Sunday 22 May 2016 7:56 am IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ താരതമ്യേന പ്രായം കുറഞ്ഞ ബിഡിജെഎസ് മുന്നേറിയത് അമ്പതുവര്‍ഷം പ്രായമുള്ള പാര്‍ട്ടികളോട് ഏറ്റുമുട്ടിയാണെന്ന് അഖിലേന്ത്യാ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസിന്റെ പ്രായം വെറും അഞ്ചുമാസമാണ്. എന്നാല്‍ സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് തുടങ്ങിയവയ്ക്ക് അമ്പതുവര്‍ഷത്തിലധികം പ്രായമുണ്ട്. ഇവരോട് രാഷ്ട്രീയമായി ഏറ്റുമുട്ടിയാണ് ബിഡിജെഎസ് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വമ്പിച്ച മുന്നേറ്റം കാഴ്ചവച്ചത്. മത്സരിച്ച നിരവധി മണ്ഡലങ്ങളില്‍ വമ്പന്‍ പാര്‍ട്ടികളുടെ അടുത്തുവരെ എത്തി. ഒരിടത്തും വോട്ടുചോര്‍ച്ച ഉണ്ടായിട്ടില്ല. മികച്ച വളര്‍ച്ചയാണ് ബിഡിജെഎസിന് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.