കേരള സീനിയര്‍ സിറ്റിസണ്‍സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം

Saturday 21 May 2016 10:21 pm IST

ചങ്ങനാശേരി: മുതിര്‍ന്ന പൗരന്മാരുടെ സംഘടനയായ കേരള സിറ്റിസണ്‍സ് ഫെഡറേഷന്റെ 20-ാമത് സംസ്ഥാന സമ്മേളനം 24ന് എസ്ബി ഹൈസ്‌കൂളില്‍ നടക്കും. രാവിലെ 10ന് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കൂടുന്ന സമ്മേളനം എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ നായര്‍ ഐപിഎസ് (റിട്ട.)അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിന് ശേഷം കൗണ്‍സില്‍ യോഗം ചേര്‍ന്ന് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി ജനറല്‍ പ്രൊഫ. ഒ.എ. നൈനാന്‍, ജനറല്‍ കണ്‍വീനര്‍ മറ്റപ്പള്ളി ശിവശങ്കരപിള്ള, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ പി.ജി. സോമന്‍കുട്ടി, പബ്ലിസിറ്റി കണ്‍വീനര്‍ കെ.കെ. ശശികുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.കെ. ജോണ്‍, സലീം മുല്ലശേരി, കോട്ടയം ജില്ലാ പ്രസിഡന്റ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.