കോട്ടയം: എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്കി ധര്‍ണ നടത്തി. കോട്ടയത്ത് എസ്ബിടി മെയിന്‍ ബ്രാഞ്ചിന് മുന്നില്‍ നടന്ന ധര്‍ണ ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. എസ്ബിടിഇയു അസിസ്റ്റന്റ് സെക്രട്ടറി എസ്.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.. പി.എസ്. രവീന്ദ്രനാഥന്‍, റ്റി.കെ. സുരേഷ്, ജേക്കബ് ഫിലിപ്പ്, കെ. സാജു, അനില്‍ പ്രസാദ്, ജോസഫൈന്, എം.ആര്.സോമനാഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകീട്ട് സമാപന സമ്മേളനം അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: