ഒന്നേകാല്‍ കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

Saturday 21 May 2016 10:27 pm IST

മട്ടാഞ്ചേരി: യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ വില്‍പ്പന നടത്തുന്നതിനായി എത്തിച്ച ഒന്നേകാല്‍ കിലോ കഞ്ചാവുമായി പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. ഫോര്‍ട്ട്‌കൊച്ചി വൈഎംസിഎറോഡില്‍ അഫ്‌സല്‍(18), മട്ടാഞ്ചേരി ബസാര്‍ റോഡില്‍ സുള്‍ഫിക്കര്‍(18), മട്ടാഞ്ചേരി സ്വദേശിയായ പതിനാറ്കാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്യ്തത്. മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ കെ.എന്‍.അനിരുദ്ധന്‍,ഫോര്‍ട്ട്‌കൊച്ചി എസ്.ഐ.എസ്.ദ്വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതികളെ പിടികൂടിയത്. ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് ലഹരി ഉപയോഗിച്ച യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചത്. സേലത്ത് നിന്ന് മൊത്തമായി വാങ്ങുന്ന കഞ്ചാവ് ഫോര്‍ട്ട്‌കൊച്ചി ചിരട്ടപ്പാലത്തെ ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ച് വില്‍പ്പന നടത്തുകയാണ് പതിവ്. ഈ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പിടിയിലായ അഫ്‌സല്‍ നേരത്തേയും ലഹരി വില്‍പ്പന കേസില്‍ പ്രതിയായിട്ടുണ്ട്. പ്രതികള്‍ കഞ്ചാവ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ മനാഫ്, ജോണ്‍, രാജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.