നീതു സംഗീത ശിവകാമി
കോഴിക്കോട്: സാഹിത്യത്തിലെ നവാഗതപ്രതിഭകളെ കണ്ടെത്തുന്നതിന് ‘കുഞ്ഞുണ്ണി അനുസ്മരണ സമിതി’ ഏര്‍പ്പെടുത്തിയ ഒമ്പതാമത് കുട്ടേട്ടന് സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി ശിവകാമി, എസിന്റെ കഥ ”നിഴല്‍” കഥാവിഭാഗത്തിലും ബാലപംക്തിയിലെ തന്നെ കാലടി സര്‍വകലാശാലാ വിദ്യാര്‍ത്ഥി (പി.എച്ച്ഡി-മലയാളം) നീതു സുബ്രഹ്മണ്യന്റെ ”അടുക്കളയിലെ കവിത” കവിതാ വിഭാഗത്തിലും ഒന്നാം സമ്മാനത്തിന് അര്‍ഹമായി.
”സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് സര്‍ഗാത്മകതയുടെ വീണ്ടെടുപ്പ്” എന്ന വിഷയത്തില്‍ നടന്ന ഉപന്യാസ മത്സരത്തില്‍ കോഴിക്കോട് എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിനി സംഗീത ചേനംപുള്ളിക്കാണ് പുരസ്കാരം.
ആലങ്കോട് ലീലാകൃഷ്ണന്, മണമ്പൂര്‍ രാജന് ബാബു, ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, ഉഷ കേശവരാജ്, ലത്തീഫ് പറമ്പില്‍ എന്നിവരടങ്ങിയ പുരസ്കാര നിര്‍ണയ സമിതിയാണ് രചനകള്‍ വിലയിരുത്തിയത്.
ഫലകവും പ്രശസ്തി പത്രവും 1001 രൂപയുടെ പുസ്തകവുമടങ്ങിയ പുരസ്കാരം കോഴിക്കോട്ട് മെയ് 28ന് നടക്കുന്ന കുഞ്ഞുണ്ണി സ്മൃതിയില്‍ സമര്‍പ്പിക്കുമെന്ന് കുഞ്ഞുണ്ണി അനുസ്മരണ സമിതി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: