കൊച്ചി: കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ കോലഞ്ചേരി മേഖലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പാല്, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട് .
ബി ജെ.പി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയും കോലഞ്ചേരി പൗരാവലിയും ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം പതിനൊന്ന് ദിവസം പിന്നിട്ടതോടെ കൂടുതല്‍ സംഘടനകള്‍ സമരക്കാര്‍ക്ക് ഐക്യ ദാര്‍ഢ്യവുമായി രംഗത്തെയിയിട്ടുണ്ട്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ആവശ്യം. ഇന്ന് നഴ്സുമാരും മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് നഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന് വ്യക്തമാക്കി. കോലഞ്ചേരിയിലെ സമരം 11 ദിവസവും റിലേ നിരാഹാരം നാലാം ദിവസവും ലേക് ഷോര്‍ ആശുപത്രിയിലെ സമരം ഒമ്പതു ദിവസവും പിന്നിട്ടു. സമരം അവസാനിപ്പിക്കാന്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
ലേക് ഷോറില്‍ ചെര്‍മാന്‍ എം.എം. യൂസഫലി ഒമ്പതാം തിയതി എത്തിയ ശേഷം കൂടുന്ന ബോര്‍ഡ് യോഗത്തില്‍ മാത്രമേ വേതന വര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കൂവെന്നു മാനേജ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: