തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉളള നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും നല്ല യൂണിറ്റുകളായി മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം, എറണാകുളം ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, നെടുമങ്ങാട് ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാപ്പനം കോട് റോയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി, അക്കിക്കാവ് ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പുനലൂര്‍ കേരള ഗവണ്മെന്റ് പോളിടെക്നിക് കോളേജ് എന്നീ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു.
മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി ഡോ.ജെയ് എം പോള്‍, സുനില്‍ കുമാര്‍ ബി, ജിജോയ് എസ്, കൃഷ്ണകുമാര്‍, ആര്, ബീന കുമാരി, ശരത് ചന്ദ്രബാബു റ്റി.എസ് എന്നിവരെയും തിരഞ്ഞെടുത്തു.
മികച്ച വാളണ്ടിയര്മാര്ക്കുളള അവാര്‍ഡിന് സുഹൈല്‍ ഹംസ. പി, സരിഗ പി.ആനന്ദ്, ആതിര ബി.എ, മുകേഷ് മുരളി നായര്‍, നാജി മഹ്ഫൂദ് സി, മെഹ്താബ് പി.സി, അനുജ മോഹനകുറുപ്പ്, ആന്‍ സൂസന് തോമസ്, ജല്‍സ ജോണ്‍ ഇ, ഹര്‍ഷ.എ, ജോജോ മാത്യൂ, മുഹമ്മദ് മുനീര്‍ സി.കെ, അമലു ഷില്‍ബി എന്നിവരും അര്‍ഹരായി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പുനര്‍ജ്ജനി പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രത്യേക പുരസ്കാരത്തിന് കോഴിക്കോട് എച്ച്.എച്ച് എം ജെ.ഡി.റ്റി ഇസ്ലാം പോളിടെക്നിക് കോളേജിനെ തെരഞ്ഞെടുത്തു. ഉന്നത മാര്‍ക്കോടെ വിജയം നേടിയ വാളണ്ടിയര്മാര്ക്കുളള അവാര്‍ഡിന് നിതീഷ് പി.നായര്‍, ശ്രീചന്ദ് ജി.എസ്, അഞ്ജന സി, അനുഷ കെ, അമല്‍ദേവ് പി.എം, ജോര്‍ജ് ഗോഡ്വിന് എ ജെ, എന്നിവരും അര്‍ഹരായി. ജൂണില്‍ തിരുവനന്തപുരത്തു നടക്കുന്ന വാര്‍ഷിക സംഗമത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: