സിബിഎസ്ഇ പ്ലസ്ടു ഫലം: തിരുവനന്തപുരം ഒന്നാമത്

Saturday 21 May 2016 11:25 pm IST

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ തെക്കന്‍ മേഖലയില്‍ 97.60 വിജയവുമായി തിരുവനന്തപുരം ഒന്നാമതെത്തി. ആകെ വിജയ ശതമാനം 83.05 ശതമാനമാണ്. കഴിഞ്ഞവര്‍ഷം 82 ശതമാനമായിരുന്നു വിജയ ശതമാനം. പതിവുപോലെ ഇത്തവണയും ആണ്‍കുട്ടികളെ പിന്നിലാക്കി പെണ്‍കുട്ടികള്‍ മുന്നിലെത്തി. നഗരത്തിലെ മറ്റ് സിബിഎസ്ഇ സ്‌കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കി. തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സിബിഎസ്ഇ പഌസ് ടു പരീക്ഷക്കിരുന്ന വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിന് നൂറുമേനി വിജയം. 369 പേര്‍ പരീക്ഷയെഴുതിയതില്‍ 137 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 306 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി ചരിത്രം ആവര്‍ത്തിച്ചു. 162 പേര്‍ പരീക്ഷ എഴുതിയതില്‍ 101 പേര്‍ ഡിസ്റ്റിംഗ്്ഷനും 51 പേര്‍ ഫസ്റ്റ്ക്ലാസും 10 പേര്‍ സെക്കന്‍ഡ് ക്ലാസും കരസ്ഥമാക്കി. ആക്കുളം കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷ എഴുതിയ 72 പേരും വിജയിച്ചു. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിനും 100 ശതമാനം വിജയം. പരീക്ഷ എഴുതിയ 49 പേരും 60ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി വിജയിച്ചു. 13 പേര്‍ 90 ശതമാനത്തന് മുകളിലും 28 പേര്‍ 75ശതമാനത്തിനു മുകളിലും ബാക്കി 8 പേര്‍ 60ശതമാനത്തിനു മുകളിലും മാര്‍ക്ക് നേടി. ഡോ, ജെ.ആര്‍. പബഌക് സ്‌കൂളിന് ഇത്തവണയും നൂറുശതമാനം വിജയത്തിളക്കം. പരീക്ഷ എഴുതിയ 57 വിദ്യാര്‍ത്ഥികളില്‍ 50 പേര്‍ ഡിസ്റ്റിംഗ്ഷനും 7 പേര്‍ ഫസ്റ്റ് ക്ലാസും നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ ജെ. ജയലക്ഷ്മിയും സയന്‍സ് വിഭാഗത്തില്‍ എം.എസ്. നിധിനും ഒന്നാമതെത്തി. ചിറയിന്‍കീഴ് ശ്രീ ചിത്തിരതിരുനാള്‍ പബഌക് സ്‌കൂളും നൂറുമേനി വിജയത്തിന് ഉടമയായി. നെടുമങ്ങാട് കൈരളി വിദ്യാഭവനും നൂറുമേനി എന്ന നേട്ടത്തിനുടമയായി. സയന്‍സ് വിഭാഗത്തില്‍ 92.2 ശതമാനം നേടി എസ്. ഗായത്രി ഒന്നാമതെത്തി.പരീക്ഷ എഴുതിയ കുട്ടികളില്‍ 21 പേര്‍ക്ക് ഡിസ്റ്റംഗ്ഷനും 18 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. തോന്നയ്ക്കല്‍ ബഌ ബഌമൗണ്ട് പബഌക് സ്‌കൂള്‍, കഴക്കൂട്ടം അലന്‍ഫെല്‍ഡുമാന്‍ പബഌക് സ്‌കൂള്‍, പള്ളിപ്പുറം മോഡല്‍ പബഌക് സ്‌കൂള്‍ എന്നിവര്‍ക്ക് നൂറുശതമാനം വിജയം. അലന്‍ഫെല്‍ഡുമാനില്‍ 97 ശതമാനത്തോളം പേര്‍ക്ക് ഫസ്റ്റ്് ക്ലാസും ലഭിച്ചു. എസ്. സുഹമ ഫാത്തിമ സയന്‍സിലും, രേഷ്മാമണികണ്ഠന്‍ കോമേഴ്‌സിലും ഒന്നാമത് എത്തി. ബ്ലൂമൗണ്ടില്‍ 23 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 13 പേര്‍ക്ക് ഫസ്റ്റ് കഌസും ലഭിച്ചു. മുസ്ലിം അസോസിയേഷന്‍ എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ നെട്ടയത്ത് പ്രവര്‍ത്തിക്കുന്ന എആര്‍ആര്‍. റസിഡന്‍ഷ്യല്‍ പബഌക് സ്‌കൂളിനും 100 ശതമാനം വിജയത്തിളക്കം. ആകെ പരീക്ഷ എഴുതിയ 39 പേരില്‍ 16 പേര്‍ ഡിസ്റ്റിംഗ്ഷനോടെയും മറ്റുള്ളവര്‍ ഫസ്റ്റ് കഌസോടു കൂടിയും വിജയം കരസ്ഥമാക്കി. നെട്ടയം അബ്ദുല്‍ സലാം റാഫി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 39 പേര്‍ പരീക്ഷയെഴുതിയതില്‍ 16 പേര്‍ ഡിസ്റ്റിംഗ്ഷനും 23 പേര്‍ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.