പാറശാലയില്‍ ക്ഷേത്രത്തിനു നേരെ സിപിഎം ആക്രമണം

Saturday 21 May 2016 11:26 pm IST

പാറശാല: പാറശാല കുറുംങ്കുടി പാലൂര്‍കോണം ഇലങ്കം ക്ഷേത്രത്തിനുനേരെ സിപിഎം ആക്രമണം. കഴിഞ്ഞദിവസം ഉത്സവം കാണാന്‍ ക്ഷേത്രത്തില്‍ മദ്യലഹരിയില്‍ എത്തിയ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേജിനുമുന്നില്‍ ഡാന്‍സ് കളിക്കുകയും സ്ത്രീകളും കുട്ടികളും ഇരിക്കുന്ന ഭാഗത്ത് മറിഞ്ഞുവീഴുകയും ചെയ്തു. ഇത് ക്ഷേത്രം കമ്മിറ്റിക്കാര്‍ വിലക്കി. അതില്‍ പ്രകോപിതരായ സംഘം തിരിച്ചുപോയശേഷം രാത്രി ഒരുമണിയോടുകൂടി ഇരുപതോളം വരുന്ന സംഘം മാരകായുധങ്ങളുമായി ബൈക്കിലെത്തി ക്ഷേത്രത്തിലുണ്ടായിരുന്ന മേശയും കസേരയും പാത്രങ്ങളും ട്യൂബ് ലൈറ്റുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ആഹാരസാധനങ്ങള്‍ വലിച്ചെറിയുകയും പാത്രങ്ങള്‍ സമീപത്ത് റെയില്‍വേട്രാക്കില്‍ എറിയുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച കമ്മിറ്റി ഭാരവാഹികളെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ പാറശാല പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.