ന്യൂദല്‍ഹി: ഐഎസ് പുറത്തുവിടുന്ന ഭീഷണി വീഡിയോകള്‍ ഒരു തരത്തിലും ഭാരതീയരെ സ്വാധിനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.
കശ്മീര്‍ പ്രശ്നം, ഗുജറാത്ത് വര്‍ഗീയ കലാപം, ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുണ്ടായ കലാപങ്ങള്‍ എന്നിവയ്ക്ക് പ്രതികാരം ചെയ്യുമെന്ന ഐഎസിന്റെ ഭീഷണിയുടെ പശ്ചാത്തിലാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം. അന്താരാഷ്ട്ര ബുദ്ധ പൂര്‍ണിമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള എല്ലാ മരുന്നും ബുദ്ധദര്ശനങ്ങളിലുണ്ടെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും രാജ്നാഥ് പറഞ്ഞു. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ജനാധിപത്യസംവിധാനത്തില്‍ ബുദ്ധദര്‍ശനത്തിന്റെ സ്വാധീനം പ്രകടമാണ്.
ബുദ്ധന്റെ വൈശാലിയാണ് ഭാരത്തിലെ ആദ്യ റിപ്പബ്ലിക്കെന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു, പാറ്റ്നയുടെ പേര് പാടലീപുത്ര എന്നാക്കണമെന്നും ബുദ്ധമത പ്രചാരണം നടത്തിയ അശോകചക്രവര്‍ത്തിയുടെ ജന്മദിനം പൊതുഅവധി ദിവസമാക്കണമെന്നും രാജ്നാഥ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: