പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ഖത്തറില്‍

Sunday 22 May 2016 8:27 am IST

ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ഖത്തര്‍ സന്ദര്‍ശിക്കും. ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ ആണ് പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം. എട്ടു വര്‍ഷത്തിനു ശേഷമാണ് ഒരുഭാരത പ്രധാന മന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. വിദേശ കാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. ഭാരതവും ഖത്തറും തമ്മില്‍ ചരിത്ര ബന്ധമാണുള്ളതെന്നും ഭാരതത്തിന്റെ ശക്തമായ വ്യാപാര പങ്കാളിയാണ് ഖത്തറെന്നും സന്ദര്‍ശന തിയ്യതി പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്ദര്‍ശനത്തില്‍ ഖത്തര്‍ ഭാരണാധികാരിയുമായുള്ള കൂടിക്കാഴ്ചയില്‍ ഭാരതത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കാകും ഉന്നല്‍ നല്‍കുക. ഖത്തറിന്റെ നിക്ഷേപഫണ്ടായ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയില്‍ നിന്നും ഭാരതം നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനം, ദ്രവീകൃതപ്രകൃതിവാതകം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് ഖത്തര്‍ തയ്യാറായേക്കും എന്നാണ് റിപ്പോര്‍ട്ട് .ഖത്തറില്‍ നിന്നും വന്‍ തോതില്‍ ദ്രവീകൃത പ്രകൃതിവാദനം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അസംസ്‌കൃത എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ടും പുതിയ ധാരണക്ക് സാധ്യതയുണ്ട്. ഖത്തറിലെ ഭാരത്തില്‍ നിന്നുള്ള വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. എന്നാല്‍ റംസാന്‍ കാലമായതിനാല്‍ പ്രവാസികളെ പങ്കെടുപ്പിച്ച്‌കൊണ്ടുള്ള പൊതുപരിപാടി ഉണ്ടായേക്കില്ല. പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണം ഒരുക്കുന്നതിന് ഭാരത എബസിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സന്‍ര്‍ശിക്കുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. നേരത്തെ യുഎഇയും സൗദി അറേബ്യയും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.