തിരുവനന്തപുരം അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ തുടരുമെന്ന പ്രഖ്യാപനവുമായി വി എസ് അച്യുതാനന്ദന്. പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്നും കൊക്കില്‍ ശ്വാസമുള്ളിടത്തോളം പോരാട്ടം തുടരുമെന്നും വി എസ് അഭിപ്രായപ്പെട്ടു.
അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കും എതിരായ പോരാട്ടങ്ങളും കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളും തുടരുമെന്ന് വി എസ് വ്യക്തമാക്കി.
ഇടതുമുന്നണിയുടെ വിജയത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തന്റെ നിലപാടുകള്‍ തുടരുമെന്ന് വിഎസ് ഉറപ്പു നല്‍കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരന് എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ ചില ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നെന്നും അതിനാലാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് മത്സരിക്കാന്‍ തയ്യാറായതെന്നും വിഎസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: