ന്യൂദൽഹി: കോൺഗ്രസ് പാർട്ടിയെ കണക്കറ്റ് പരിഹസിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഇനിയും കോൺഗ്രസ് കുടുംബ പാർട്ടിയായി മുന്നോട്ട് പോകാൻ താത്പര്യപ്പെടുന്നുണ്ടോ എന്നാണ് പരിഹാസത്തോടെ അദ്ദേഹം ചോദിച്ചത്.
കോൺഗ്രസിന്റെ കുടുംബ വാഴ്ചയെ ചോദ്യം ചെയ്ത അദേഹം മുൻപുണ്ടായിരുന്ന പ്രഥമ നേതാക്കളെയും അനുസ്മരിച്ചു. നെഹ്റു, ഇന്ദിരാ ഗാന്ധി തുടങ്ങിയവരെ പോലുള്ള കരുത്തുറ്റ നേതാക്കൾ ഇപ്പോൾ കോൺഗ്രസിൽ ഇല്ല. മികച്ച നേതാക്കളുടെ കുറവാണ് കോൺഗ്രസ് പാർട്ടിയെ പതനത്തിലേക്ക് നയിക്കുന്നത്. ഇനിയും കോൺഗ്രസ് പാർട്ടിക്ക് ചിന്തിക്കാൻ സമയം ഉണ്ട്, കുടുംബാംഗങ്ങൾ വേണോ അതോ കഴിവുറ്റതും നേതൃത്വപാടമുള്ള നേതാക്കൾ വേണമോ എന്ന്, അദ്ദേഹം പറഞ്ഞു.
കുടുംബ വാഴ്ചയ്ക്ക് അടിമപ്പെട്ടു പോയ ഒരു പാർട്ടിക്കും രാജ്യത്ത് പിടിച്ചു നിൽക്കാൻ സാധിക്കില്ല. അതിനുദാഹരണമാണ് കോൺഗ്രസ് . മികച്ച നേതാക്കൾ ഇപ്പോൾ കോൺഗ്രസിൽ ഇല്ലാത്തതാണ് പാർട്ടിക്ക് തിരിച്ചടിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: