മാലി: മാലിദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവച്ചു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ക്രിമിനല്‍ കോടതി ജഡ്ജി അബ്ദുള്ള മുഹമ്മദിനെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞയാഴ്ച നഷീദ് ഉത്തരവിട്ടതിനെ തുടര്‍ന്ന് മാലിദ്വീപില്‍ സൈന്യവും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു വരികയായിരുന്നു.
പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് മൊഹമ്മദ് വഹീദ് ഹസനെ ഏല്പിച്ചതായി ബ്രിഗേഡിയര്‍ അഹമ്മദ് ഷിയാം പറഞ്ഞു. വാര്‍ത്താമാധ്യമങ്ങളുടെയും വിമാനത്താവളത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു. കുറേക്കാലമായി പ്രസിഡന്റിനെതിരെ ജനവികാരം ശക്തമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രസിഡന്റ് രാജ്യം വിട്ടുപോയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: