തിരുവനന്തപുരം: താന്‍ പൂര്‍ണ ആരോഗ്യവാനെന്നു വി.എസ്. അച്യുതാനന്ദന്. തന്റെ ആരോഗ്യത്തിന് ഒരു പ്രശ്നവുമില്ല. തെരഞ്ഞെടുപ്പ് സമയത്ത് പാറശാല മുതല്‍ കണ്ണൂര്‍വരെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പ് കാലത്തെ ആരോഗ്യം ഇപ്പോഴുമുണ്ട്. തന്റെ ശരീരത്തിനോ അവയവങ്ങള്‍ക്കോ ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. അന്നത്തെ സാഹചര്യങ്ങളില്‍നിന്നു തന്റെ ആരോഗ്യത്തിന് എന്തെങ്കിലും മാറ്റമുണ്ടെയെന്ന് പറയാന്‍ കഴിയുമോ എന്ന് വിഎസ് ചോദിച്ചു.
തിരുവനന്തപുരത്ത് തന്റെ ഔദ്യോഗിക വസതിയില്‍ കുട്ടികളോട് സംവദിക്കുമ്പോഴായിരുന്നു വി.എസിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: