അഞ്ചാലുംമൂട്: കേരളത്തില്‍ ഭരണം കിട്ടിയതില്‍ മതിമറന്ന് അഞ്ചാലുംമൂട്, കുണ്ടറ മണ്ഡലങ്ങളില്‍ സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കടവൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. ആര്‍എസ്എസ് തൃക്കടവൂര്‍ മണ്ഡലം സദസ്യനും തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്രം വൈസ് പ്രസിഡന്റുമായ കടവൂര്‍ തെക്കെടുത്ത് വീട്ടില്‍ വിനോദിന്റെ ഹോണ്ട ആക്ടിവ സ്കൂട്ടറാണ് സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചത്. വെള്ളി അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പുറത്ത് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വിനോദ് പുറത്തിറങ്ങി നോക്കിയപ്പോള്‍ സ്കൂട്ടര്‍ കത്തുന്നതാണ് കണ്ടത്. ഉടന്‍തന്നെ അടുത്ത ടാങ്കില്‍നിന്നും വെള്ളം കോരിയൊഴിച്ച് തീ അണച്ചെങ്കിലും സ്കൂട്ടര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.
ആര്‍എസ്എസ് വിഭാഗ് സഹാകാര്യകാരി സദസ്യന്‍ വി.മുരളീധരന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.ജി.ഗോപിനാഥ്, ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റ് പി.ജയപ്രകാശ്, ഹിന്ദു ഐക്യവേദി ജില്ലാജനറല്‍ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: