ഇരിട്ടി: ജൂണ്‍ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി താലുക്കിലെ മുഴുവന്‍ ലൈബ്രറികളിലും വൃക്ഷതൈ വെച്ച് പിടിപ്പിക്കാനും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കാനും ലൈബ്രറി കൗണ്‍സില്‍ ഇരിട്ടി താലുക്ക് പ്രവര്‍ത്തക സംഗമം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.കെ.ഗോവിന്ദന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.പ്രേമരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിലര്‍ കെ.പി.രാമകൃഷ്ണന്, മനോജ് പഴശ്ശി, ഉദയകുമാര്‍, കെ.രവി, കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. എം.ശ്രീനേഷ് സ്വാഗതവും എ.കെ.രവി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: