മോക്ക് ഡ്രില്ലുകള്‍ നടത്തി ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗത്തിന് നിര്‍ദേശം നല്കി. ഓരോ താലൂക്കിലും ഒരു അസ്കാ ലൈറ്റ് ലഭ്യമാക്കണം. മഴയോടനുബന്ധിച്ചുണ്ടാകുന്ന അപകടങ്ങളുടെ വിവരങ്ങള്‍ അതാത് സമയം കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളിലേക്ക് കൈമാറാന്‍ പോലീസിനോട് നിര്‍ദേശിച്ചു. കാലവര്‍ഷത്തോടനുബന്ധിച്ച് റോഡപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ജാഗ്രത പാലിക്കണം.
ആവശ്യമായ മരുന്നുകളുടെ കരുതലും ശേഖരണവും 24 മണിക്കൂര്‍ മെഡിക്കല്‍ സേവനവും ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലും സാംക്രമികരോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലെടുക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഥമചികിത്സാ പരിശീലനം നല്‍കണം. സൗജന്യറേഷന്, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയ്ക്കാവശ്യമായ ഭക്ഷ്യധാന്യശേഖരം സിവില്‍ സപ്ലൈസ് വകുപ്പ് ഉറപ്പുവരുത്തണം.
കാര്ഷികമേഖലയിലുണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ പരമാവധി ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കൃഷിവകുപ്പിന് നിര്‍ദേശം നല്കി. ഉണ്ടാകുന്ന കൃഷിനാശത്തിന്റെ ഫോട്ടോ എടുത്ത് കൃഷിവകുപ്പ് ഫയലില്‍ സൂക്ഷിക്കണം. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ അത് പുനസ്ഥാപിക്കുന്നതിന് കെഎസ്ഇബി അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
മുന്‍വര്‍ഷങ്ങളിലുണ്ടായ ഗതാഗത തടസ്സങ്ങള്‍, അപകടങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി വിശദമായ പരിഹാരനടപടികളുടെ പ്ലാന്‍ തയ്യാറാക്കാന്‍ പിഡബ്ല്യുഡി റോഡ്സ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശാഖകള്‍ മുറിക്കണം. ആവശ്യമായ അറ്റകുറ്റപ്പണികള്‍ കാലവര്‍ഷത്തിനുമുമ്പ് പൂര്‍ത്തിയാക്കണം. അണക്കെട്ടുകളിലെ ജലനിരപ്പ് സ്ഥിരമായി നിരീക്ഷിക്കണം. രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്യുകയാണെങ്കില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം.
ആവശ്യമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന വിദഗ്ദ്ധരുടെയും സന്നദ്ധ സംഘടനകളുടെയും ലിസ്റ്റ് തയ്യാറാക്കിവയ്ക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തി ലൈഫ് ഗാര്‍ഡുകളെ സുസജ്ജമാക്കി നിര്‍ത്തണമെന്നും നിര്‍ദേശം നല്കി. വിവിധ പ്രദേശങ്ങളിലെ ദുരന്തനിവാരണ ഉപകരണങ്ങളുടെ വിവരങ്ങള്‍ ംംം.ശറൃി.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനും എസ്എംഎസ് സംവിധാനവും ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: