കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് രൂപാ ഗാംഗുലിക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം. തലയ്ക്ക് പരിക്കേറ്റ രൂപയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറിന് സമീപമായിരുന്നു ആക്രമണം നടന്നത്.
സൗത്ത് 24 പരഗാനാസില് നിന്നും തിരികെ വരും വഴിയാണ് ബിജെപി നേതാവിന് നേരെ ആക്രമണമുണ്ടായത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണം നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ലക്ഷ്മി രത്തന്‍ ശുക്ലയ്ക്ക് കനത്ത വെല്ലുവിളിയാണ് രൂപാ ഗാംഗുലി ഉയര്‍ത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: