മാനന്തവാടി: വയനാട് ജില്ലയിലെ പുതിയതായി നടപ്പിലാക്കിയ സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സഞ്ചാരികളുടെ മനം കവരുന്നു. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലായ തിരുനെല്ലി ബ്രഹ്മഗിരി മകുടങ്ങളിലും തലപ്പുഴ മുനിശ്വരന്കുന്നുകളിലുമാണ് ഇരുപത് ലക്ഷം രൂപ ചെലവില്‍ സഞ്ചാരികള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയത്. വനസംരക്ഷണ സമിതിയിലെ വനവാസി അംഗങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സമുദ്രനിരപ്പില്‍ നിന്ന് 4700 അടി ഉയരത്തിലാണ് ബ്രന്മഗിരി നിരകള്‍.
രണ്ട് മണിക്കൂര്‍ കാനന യാത്ര ചെയ്തു വേണം ഇവിടെ എത്താന്‍. പക്ഷിപാതാളത്തിലേക്കുള്ള ട്രക്കിങ്ങും വനംവകുപ്പ് നടത്തിവരുന്നു. മാനന്തവാടിയില്‍ നിന്ന് 31 കിലോമീറ്ററാണ് തിരുനെല്ലിയിലേക്കുള്ള ദൈര്‍ഘ്യം. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്ര സഞ്ചാരികളുടെ മനം കവരും. ബ്രഹ്മഗിരിയില്‍ അഞ്ച് പരിസ്ഥിതി സൗഹൃദ കോട്ടേജുകള്‍ വനംവകുപ്പ് നിര്‍മ്മിച്ചിട്ടുണ്ട്.
24 മണിക്കൂര്‍ വൈദ്യുതി സപ്ലൈക്കായി സോളാര്‍ പാനലുകളും. സോളാര്‍ പവര്‍ ഫെന്‍സും ഇവിടെ ഉണ്ട്. തൊട്ടടുത്തു തന്നെ മൂന്ന് നില നിരീക്ഷണടവറുമുണ്ട്. തിരുനെല്ലിയുടെയും ബ്രഹ്മഗിരി നരിനിരങ്ങി മലകളുടെയും സൗന്ദര്യം നുകരുന്നതിനും മഴക്കാടുകളിലെ പച്ചപ്പും നിര്‍ച്ചാലുകളും ദര്‍ശിക്കുന്നതിനും സഞ്ചാരികള്‍ക്ക് ഇവിടെ നിന്നും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: