തുറവൂര്‍: തീരദേശമേഖലകളിലും ഉള്‍പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പള്ളിത്തോട,് അന്ധകാരനഴി, ചെല്ലാനം, എഴുപുന്ന, കോടംതുരുത്ത്, വളമംഗലം, കുത്തിയതോട്, പട്ടണക്കാട് പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.
തീരദേശമേഖലയില്‍ ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനുകള്‍ സ്ഥാപിച്ചിട്ടുള്ള ചിലയിടങ്ങളില്‍ മാത്രമാണ് നാമമാത്രമായെങ്കിലും കുടിവെള്ളം ലഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ ലോറികളിലും മറ്റും വെള്ളമെത്തിച്ചിരുന്നുവെങ്കിലും ഇത്തവണ ഇത്തരത്തിലുള്ള കുടിവെള്ള വിതരണം നടത്താത്തത് ജനങ്ങളെ വലച്ചിരിക്കുകയാണ്. കനത്ത വേനല്‍ മൂലം പ്രദേശങ്ങളിലെ കിണറുകളും മറ്റു കുടിവെള്ള സ്രോതസുകളും പൂര്‍ണമായും വറ്റിവരണ്ടിരിക്കുകയാണ്. ഇതുമൂലം വീട്ടാവശ്യത്തിനുള്ള വെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്.കുടിവെള്ളത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ സമരങ്ങള്‍ നടത്തിയെങ്കിലും യാതൊരു പ്രയോജനവും പൊതുജനങ്ങള്‍ക്ക് കുടിവെള്ള കാര്യത്തിലുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: