കാറിടിച്ച് സൈക്കിള്‍ യാത്രികന് പരിക്ക്

Sunday 22 May 2016 9:19 pm IST

മുഹമ്മ: സൈക്കിള്‍ യാത്രികന് കാറിടിച്ച് പരിക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് 3-ാം വാര്‍ഡില്‍ പടിഞ്ഞാറെ ചക്കാലയില്‍ മുകുന്ദന്റെ മകന്‍ മധുവിനാണ് പരിക്കേറ്റത്.ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ കാവുങ്കല്‍ ക്ഷേത്രത്തിന് തെക്ക്ഭാഗത്ത് ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം. വടക്ക് ഭാഗത്തേയ്ക്ക് സൈക്കിളില്‍ പോവുകയായിരുന്ന മധുവിനെ പിന്നാലെ വന്ന കാറിടിക്കുകയായിരുന്നു. പരിക്കേറ്റ മധുവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.