മാരാരിക്കുളം: കഞ്ഞിക്കുഴിയില്‍ ദേശിയപാതയിലേക്ക് മരം കടപുഴകി വീണു.ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. കഞ്ഞിക്കുഴി ജംഗ്ഷന് വടക്ക വശം ഡിവൈഡര്‍ അവസാനിക്കുന്നിടത്ത് റോഡിന് കിഴക്ക വശം നിന്ന മാവാണ് റോഡിലേക്ക് വീണത്. ഈ സമയം ദേശിയപാതയിലൂടെ കടന്ന് വന്ന ഒരു കാര്‍ അത്ഭുതകരമായി അപകടത്തില്‍പെടാതെ രക്ഷപ്പെട്ടു. അല്പ നേരം ഗതാഗതം തടസ്സപ്പെട്ടു. മാരാരിക്കുളം എസ്.ഐ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തില്‍ പോലീസ് ഗതാഗതം നിയന്ത്രിച്ചു. ചേര്‍ത്തലയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: