ന്യൂദല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രിയായി എഐഎഡിഎംകെ നേതാവ് ജെ. ജയലളിത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു പങ്കെടുക്കും. ജയലളിത സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു.
എന്നാല്‍ മോദി ഇറാന് സന്ദര്ശനത്തിലായിരുന്നതിനാല് പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി വെങ്കയ്യ നായിഡു പങ്കെടുക്കുന്നത്. 2011 ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മോദി പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: