ന്യൂദല്‍ഹി: ഏകീകൃത മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നീറ്റ് ഈ വര്‍ഷം നടപ്പാക്കുന്നതിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന്റെ സാധുതയെക്കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമോപദേശം തേടി. ഓര്‍ഡിനന്‍സ് സംബന്ധിച്ച വിശദീകരണമാണ് രാഷ്ട്രപതി തേടിയിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ചില സംശയങ്ങള്‍ക്കുള്ള വിശദീകരണമാണ് നിയമവിദഗ്ധരില്‍ നിന്നും രാഷ്ട്രപതി തേടിയിരിക്കുന്നത്.
നീറ്റ് ഈ വര്‍ഷം തന്നെ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പ്രായോഗിക വിഷമതകള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭായോഗം ഓര്‍ഡിനന്‍സ് അംഗീകരിക്കുകയും ചെയ്തിരുന്നു. ജലൈ 24നാണ് നീറ്റ് പരീക്ഷ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: