നിരോധനാജ്ഞ നിലനില്‍ക്കേ കുമരകത്ത് വീണ്ടും സിപിഎം ആക്രമണം

Sunday 22 May 2016 10:16 pm IST

കുമരകം: നിരോധനജ്ഞ നിലനില്‍ക്കേ കുമരകത്ത് വീണ്ടും ആക്രമണം. സ്‌റ്റേറ്റ് ബാങ്കിന്റെ കുമരകം ശാഖയ്ക്ക് സമീപം ബിഡിജെഎസ് പ്രവര്‍ത്തകന്‍ കറുകക്കുറ്റിക്കടവില്‍ സിബുവിന്റെ കാര്‍ അക്രമികള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു.വീട്ടിലെ പോര്‍ച്ചില്‍ കിടന്നിരുന്ന കാറാണ് തകര്‍ക്കപ്പെട്ടത്. ശനിയാഴ്ച രാത്രി ഒരു മണിയോടെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ അക്രമികള്‍ ഓടിമറഞ്ഞു. സിബുവിന്റെ വീട്ടുമുറ്റത്ത് കിടന്ന കെഎല്‍ 5 എകെ 4940 ഹുണ്ടായ് കാറാണ് ആക്രമണത്തില്‍ തകര്‍ന്നത്. ഉടന്‍തന്നെ പോലീസിനെ അറിയിച്ചു. പോലീസെത്തിയെങ്കിലും ആക്രമികളെ കണ്ടെത്താനായില്ല. സംഭവസ്ഥലത്തുനിന്നും ഒരു ഡ്രൈവിംഗ് ലൈസന്‍സ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.