ചേര്‍ത്തല: സിപിഎം അഴിഞ്ഞാട്ടം തുടരുന്നു, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു. നഗരസഭ കിഴക്കേ നാല്‍പ്പത് ചമ്പക്കാട്ട് ഷാരോണിന്റെ ബുള്ളറ്റാണ് സിപിഎം ഗുണ്ടകള്‍ തീയിട്ട് നശിപ്പിച്ചത്. കുറ്റിക്കാട്ട് ശാഖാ മുഖ്യ ശിക്ഷകനാണ് ഷാരോണ്‍.
ഞായറാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ അക്രമികള്‍ മതില്‍ചാടി രക്ഷപെട്ടു. ബ്രാഞ്ച് സെക്രട്ടറി ഷാജിയുടെ നേതൃത്വത്തില്‍ മഞ്ജുനാഥ്, സുധീര്‍ എന്നിവരാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി വിരലടയാളം ശേഖരിച്ചു. ചേര്‍ത്തല പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ അഡ്വ.പി. രാജേഷ്, താലൂക്ക് കാര്യവാഹ് ജയശങ്കര്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് എന്നിവര്‍ നേതൃത്വം നല്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം വളവനാട് രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു, മണ്ണഞ്ചേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും, ആര്‍എസ്എസ് പ്രവര്‍ത്തകരെയും സ്ത്രീകളെയും അക്രമിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: