ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത്‌ അവസാനിപ്പിക്കണം: സി.എച്ച്‌.സുരേഷ്‌

Monday 4 July 2011 11:15 pm IST

കാസര്‍കോട്‌: സംസ്ഥാനത്ത്‌ ഭരണമാറ്റം വന്നതോടെ ഭരണത്തിണ്റ്റെ പേരു പറഞ്ഞ്‌ ഓഫീസുകള്‍ കയറിയിറങ്ങി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, ആക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന്‌ ആര്‍ആര്‍കെഎംഎസ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌ സി.എച്ച്‌.സുരേഷ്‌ പറഞ്ഞു. കേരള എന്‍.ജി.ഒ സംഘ്‌ ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ക്ക്‌ സ്വതന്ത്രമായി ജോലി നിര്‍വ്വഹിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുമെന്ന്‌ അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട്‌ പി.പീതാംബരന്‍, സി.വിജയന്‍, കെ.രാജന്‍, അനില്‍ കുമാര്‍, ഗംഗാധര, പൂവപ്പഷെട്ടി എന്നിവര്‍ സംസാരിച്ചു.