തിരുവനന്തപുരം: ലോകത്തില്‍ ധര്‍മ്മസംസ്ഥാപനത്തിനായി യാദവര്‍ പ്രയത്നിക്കണമെന്നും ജീവിതത്തിലെ മഹാഗുരുവായ ശ്രീകൃഷ്ണന്റെ കുലത്തില്‍ ജനിച്ച യാദവര്‍ മഹാഭാഗ്യവാന്മാരാണെന്നും നിയുക്ത എംഎല്‍എ ഒ. രാജഗോപാല്‍ പറഞ്ഞു.
കേരള യാദവ സഭയുടെ 61 -ാം വാര്‍ഷികവും കുടുംബസംഗമവും ശ്രീകൃഷ്ണ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.
ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും പുഞ്ചിരിതൂകി നിന്ന ശ്രീകൃഷ്ണന്റെ ജീവിതം നമുക്ക് മാതൃകയാണ്. പഴമകൊണ്ടും പൈതൃകം കൊണ്ടും സമ്പന്നമായ യാദവസഭ കേരളത്തില്‍ പലപ്പോഴും പിന്തള്ളപ്പെട്ടു പോകാറുണ്ട്. ഇതിനു മാറ്റം വരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പലഭാഗത്തും പല പേരുകളില്‍ ചിതറിക്കിടക്കുന്ന സമുദായത്തെ ഒരുമിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ തിരുമല ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ പറഞ്ഞു. 18 പുരാണങ്ങളെക്കുറിച്ചും ആര്‍ഷഭാരത സംസ്കാരത്തില്‍ വിശ്വസിക്കുന്ന നാം മനസിലാക്കണം.
മോക്ഷം കിട്ടാന്‍ വേണ്ടിയാണ് രാമായണം വായിക്കുന്നതെന്ന് നാം വിശ്വസിച്ചു പോരുന്നു. കുട്ടികള്‍ക്ക് ഹിന്ദുസംസ്കാരവും പുരാണ കഥകളും മനസിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് യാദവസഭ പ്രസിഡന്റ് ഡോ. എം. ഗോപാലകൃഷ്ണയാദവ്, യാദവസഭ സംസ്ഥാന പ്രസിഡന്റ് എ. പത്മനാഭന്, ജനറല്‍ സെക്രട്ടറി ടി. ബി. ജയപ്രകാശ്, ട്രഷറല്‍ തങ്കം.എ. രാജന്, ജോയിന്റ്്് സെക്രട്ടറി പ്രീതാ ഗണേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: