കൊട്ടിയൂരില്‍ ഭക്തജന പ്രവാഹം

Sunday 22 May 2016 10:49 pm IST

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന് ഇന്നലെ ഭക്തജന പ്രവാഹം. ശനിയാഴ്ച അര്‍ധരാത്രിയോടെ ഭണ്ഡാരങ്ങള്‍ അക്കരെ സന്നിധിയിലെത്തിയതോടെ സ്ത്രീ ഭക്തര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക ലക്ഷങ്ങള്‍ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി.
മുന്‍ വര്‍ഷം അത്തം നാളിലെ ആയിരംകുടത്തോടെ സമാപിച്ച ഉത്സവച്ചടങ്ങോടെയാണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍ ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് ശീവേലി നടന്നു. ആയിരക്കണക്കിന് ഭക്തരാണ് പുലര്‍ച്ചെ മുതല്‍ പ്രസാദം വാങ്ങാനായി മണിക്കൂറോളം ക്യു നിന്നത്.കനത്ത വെയിലായതിനെ തുടര്‍ന്ന് ദേവസ്വം ഏര്‍പ്പെടുത്തിയ കുടിവെള്ളം ഭക്തര്‍ക്ക് ആശ്വാസമായി. വരും ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക. അക്കരെ സന്നിധാനത്ത് ഡോക്ടര്‍മാരുടെ സേവനവുമുണ്ട്.

????????????????????????????????????

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.