കണ്ണൂര്‍: സംബോധ് ഫൗണ്ടേഷന് കേരളത്തിന്റെ ആചാര്യന് സ്വാമി ആദ്ധ്യാത്മാനന്ദജി ഇന്ന് കണ്ണൂരിലെത്തും. വൈകുന്നേരം 6.30ന് കാനത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിച്ചേരുന്ന സ്വാമിജിയെ ഭക്തര്‍ പൂര്‍ണകുംഭം നല്കി സ്വീകരിക്കും. 6.45 മുതല്‍ സ്വാമിജിയുടെ പ്രഭാഷണം ഉണ്ടായിരിക്കും. ആദ്ധ്യാത്മിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ സര്‍ഗ്ഗാത്മകവും മൂല്യാധിഷ്ടിതവുമായ ഇടപെടല്‍ നടത്തുന്ന ചാരിറ്റബിള്‍ സംഘടനയാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംബോധ് ഫൗണ്ടേഷന്. അന്തര്‍ദ്ദേശീയ തലങ്ങളിലും ഈ സംഘടനക്ക് ശാഖകളുണ്ട്.
അഷ്ടമാംഗല്യ പ്രശ്നം നടത്തി
കണ്ണൂര്‍: മുഴപ്പിലങ്ങാട് പടന്നക്കണ്ടി പുത്തന്‍പുര തറവാട് ദേവസ്ഥാനത്തില്‍ അഷ്ടമാംഗല്യ പ്രശ്നചിന്ത നടത്തി. ശ്രീനാഥ് പണിക്കര്‍ ചോറോട്, ദേവിദാസ് എടക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രശ്നചിന്ത. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അഷ്ടമാംഗല്യപ്രശ്നചിന്ത നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: