അമ്മുഅമ്മയുടെ വീര ബലിദാനത്തിന് ഇന്ന് 14 വയസ്സ്

Sunday 22 May 2016 10:50 pm IST

ഇരിട്ടി: തില്ലങ്കേരി കാര്‍ക്കോട് കരിയില്‍ വീട്ടില്‍ അമ്മുഅമ്മയുടെ വീര ബലിദാനത്തിന് ഇന്ന് 14വയസ്സ് തികയുന്നു. ക്രൂരതയുടെയും, അധമത്വത്തിന്റെയും പൈശാചികവൈകൃതം നിറഞ്ഞ മനസ്സുകള്‍ ഉറഞ്ഞു തുള്ളിയപ്പോള്‍ സംഘകുടുംബത്തിനു നഷ്ടപ്പെട്ട ഒരു പാവം അമ്മ. അതായിരുന്നു അമ്മുഅമ്മ . ജില്ലയിലെ സിപിഎം അക്രമത്തിന്റെ ക്രൂരത നിറഞ്ഞ അക്രമപരമ്പരകളില്‍ മറക്കാനാവാത്ത ദിനങ്ങളായിരുന്നു 2002 മേയ് 22ഉം 23ഉം ജനങ്ങള്‍ക്ക് സമ്മാനിച്ചത്. 22 ന് രാത്രി 8.30തോടെയായിരുന്നു ആദ്യത്തെ കൊലപാതകം. ഒരു സ്വകാര്യ ബസ്സ് െ്രെഡവറായിരുന്ന ചാവശ്ശേരി നടുവനാട് സ്വദേശി ഉത്തമനെ ബോംബെറിഞ്ഞു ബസ്സിലിട്ടു വെട്ടിക്കൊല്ലുകയായിരുന്നു. സംഘപ്രസ്ഥാനത്തിനും നാടിനും വേണ്ടി നിലകൊണ്ടു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. അടുത്ത ദിവസം തന്നെ സിപിഎം പൈശാചികത വീണ്ടും തന്റെ ഫണം വിടര്‍ത്തിയാടി. 23ന് ഉത്തമന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ വയോധികയായ അമ്മു അമ്മയെ അവര്‍ ബോംബെറിഞ്ഞു കൊന്നു. അമ്മുഅമ്മ സഞ്ചരിച്ച ജീപ്പിനു നേരെ ഇവരുടെ വീടിനു സമീപമുള്ള റോഡില്‍ കാര്‍ക്കോട് വെച്ച് ഒരു സംഘം നരാധമാര്‍ ബോംബെറിയുകയായിരുന്നു. അമ്മു അമ്മയെ കൂടാതെ ജീപ്പ് െ്രെഡവര്‍ നൗഷാദും അന്ന് ബോംബേറില്‍ കൊല്ലപ്പെട്ടു. സിപിഎം ഈ സംസ്ഥാനത്ത് എത്രയോ സംഘപ്രവര്‍ത്തകരെ കൊന്നൊടുക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ചരിത്രത്തില്‍ ഒരു സ്ത്രീയെ, അതും വയോധികയായ ഒരു അമ്മയെ കൊലചെയ്യുന്നത് ഇതാദ്യമായായിരുന്നു. എന്തിനു വേണ്ടിയായിരുന്നു ഈ കൊലപാതകങ്ങള്‍ എന്ന് ചോദിച്ചാല്‍ അതിനു ഉത്തരം പറയുക വിഷമമാണ്. സ്വന്തം നാടിനു വേണ്ടി രാഷ്ട്രഭക്തി ഉള്ളില്‍ പേറി നടന്നു, അത് പ്രചരിപ്പിച്ചു എന്നതാണ് ഇവര്‍ ചെയ്ത കുറ്റം. ഈ പൈശാചികത ഇപ്പോഴും ഈ നാട്ടില്‍ അരങ്ങു തകര്‍ക്കുകയാണ്. അഴിമതിയും അതിലേറെ അപഖ്യാതികളും പേറി നാടുഭരിച്ച ഒരു സര്‍ക്കാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുകയും പൈശാചികതയുടെ ഭീകരരൂപം സംസ്ഥാന ഭരണകേന്ദ്രത്തില്‍ അധികാരം ഉറപ്പിക്കുകയും ചെയ്ത ഈ അവസരത്തില്‍ നമുക്കൊന്നേ ആശിക്കാനുള്ളൂ. നമുക്കുള്ളില്‍ ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ. ഇനിയും ഈ നാട്ടില്‍ ഉത്തമന്മാരും അമ്മുഅമ്മമാരും ആശ്വിനികുമാര്‍മാരും ഉണ്ടാവാതിരിക്കട്ടെ. ഇന്ന് രാവിലെ 8.30ന് കാര്‍ക്കോട് അമ്മു അമ്മയുടെ സ്മൃതിമണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയിലും സ്മൃതി സംഗമത്തിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.