ആലപ്പുഴ: സംസഥാനത്ത് കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ഒത്തുതീര്‍പ്പ് ഭരണത്തിന് നേതൃത്വം നല്കുന്ന ഇരുമുന്നണികള്‍ക്കുമെതിരെ ശക്തമായ പ്രഹരംനല്കി ദേശീയ ജനാധിപത്യ സഖ്യത്തെ പ്രബല ശക്തിയായി മാറ്റുന്നതിനു വോട്ടു ചെയ്ത എല്ലാ ജനവിഭാഗങ്ങളോടും ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗം നന്ദി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിനുണ്ടായ വളര്‍ച്ചയും ബിഡിജെഎസിന്റെ സ്വാധീനവും മനസ്സിലാക്കിയ സിപിഎം, ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി സമരപരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
തൃശ്ശൂരില്‍ കയ്പമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് നടത്തിയ ആക്രമണത്തില്‍ മരണപ്പെട്ട എടവലങ്ങ് സ്വദേശി വല്ലത്ത് പ്രമോദിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് വാസു. ടി.വി. ബാബു ട്രഷറര്‍ എ.ജി.തങ്കപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: