പാലക്കാട്: വാര്യര്‍ സമാജം കേന്ദ്ര വാര്‍ഷിക സമ്മേളനം സമാപിച്ചു. സുഹൃദ് സമ്മേളനം ഡോ.പി. മുരളി ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീധര വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന യുവജനസമ്മേളനം എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി. അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. മുന്നോക്ക ക്ഷേമ കോര്പ്പറേഷന് ചെയര്മാന് അഡ്വ.ബി. രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സിലര്‍ പി.ജി. രാമദാസ്, എ.എസ്. മാധവന്, എം.വി. ജയകൃഷ്ണന്, മഹേഷ് വാര്യര്‍, എന്നിവര്‍ സംസാരിച്ചു. മാലകെട്ട് മത്സരം, തിരുവാതിര മാമാങ്കം, എന്നിവ നടന്നു. സമാപനസമ്മേളനം പത്മശ്രീ പി.ആര്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് രക്തദാനം, അവയവദാന ബോധവത്കരണം-സമ്മതപത്രസമര്പ്പണം, വൈവാഹികമാത്ര, മെഡിക്കല്‍ ക്യാമ്പ് എന്നിവ ഉണ്ടായിരുന്നു.
പുതിയ ഭാരവാഹികള്‍: ടി.വി. ബാലചന്ദ്രന് (പ്രസിഡന്റ്), എം.ആര്. ശശി, സുരേന്ദ്രന് പി.ആര്, ജയമോഹന്കുമാര് (വൈസ് പ്രസിഡന്റ്മാര്‍) പി.വി. മുരളീധരന് (ജനറല്‍ സെക്രട്ടറി) വി. സുരേന്ദ്ര കുമാര്‍, ശങ്കരവാര്യര് എസ്., ഉണ്ണികൃഷ്ണന് എം.വി. (സെക്രട്ടറിമാര്‍) ബി. ഉണ്ണികൃഷ്ണന് – കോട്ടയം (ട്രഷറര്‍)
വനിതാ വിഭാഗം: പി.ടി. രാജലക്ഷ്മി (കണ്ണൂര്‍) – പ്രസിഡന്റ്, ഉമ ജയകൃഷ്ണന് (കോഴിക്കോട്) – സെക്രട്ടറി, പി. രമാദേവി (തൃശൂര്‍) – ട്രഷറര്‍. യുവജനവിഭാഗം: എം.പി. ജയകൃഷ്ണന് (കോഴിക്കോട്) – പ്രസിഡന്റ്, പി.ആര്. ജയശങ്കര്‍ (എറണാകുളം) – സെക്രട്ടറി, സജീവ് കൃഷ്ണന് (കോട്ടയം) – ട്രഷറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: