കുളിക്കാനിറങ്ങിയ അധ്യാപക പരിശീലകന്‍ മുങ്ങിമരിച്ചു

Sunday 22 May 2016 11:01 pm IST

ചെറുവത്തൂര്‍: തൈക്കടപ്പുറം പുലിമുട്ടില്‍ കുളിക്കാനിറങ്ങിയ അധ്യാപക പരിശീലകന്‍ മുങ്ങിമരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി സുനീര്‍ മുഹമ്മദ് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. പടന്നയിലെ മൈമ സ്‌കൂളില്‍ അധ്യാപ പരിശീലനത്തിനുള്ള ക്യാമ്പില്‍ ക്ലാസെടുക്കാനെത്തിയതായിരുന്നു സുനീര്‍ മുഹമ്മദ്.ക്യാമ്പിന് ശേഷം ക്യാമ്പ് അംഗങ്ങളോടൊപ്പം പുലിമുട്ട് സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഇതിനിടയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരമാലയില്‍പെട്ട് ഒഴുക്കില്‍പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും മറ്റും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷപ്പെടുത്തി ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് സുനീറിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.